വടകര: കുരിക്കിലാട് നവീകരിച്ച എകെജി സ്മാരകത്തിന്റെ ഉദ്ഘാടനം വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ നിര്‍വഹിച്ചു. എം ദാസന് സ്മാരക ഹാളിന്റെ ഉദ്ഘാടനം പാര്‍ട്ടി ഏരിയ സെക്രട്ടറി ടി പി ബിനീഷ് നിര്‍വ്വഹിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍ നിധിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജംഷിദലി മലപ്പുറം, കെ പി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരായ വി.എം.കൃഷ്ണന്, കുഞ്ഞിരാമന് എടവനകുനി, നാരായണന്.കെ.പി, മുള്ളത്തില്‍ നാണു, കണാരന് തെക്കെ കുന്നുമ്മല്‍, മലയില്‍ ഗോപാലന്, പി.കുഞ്ഞ്യേക്കന്‍ എന്നിവരെ കെ.കെ.ശൈലജ ആദരിച്ചു. കെ എം വാസു സ്വാഗതം പറഞ്ഞു. ഭരതന് കുട്ടോത്തിന്റെയും സംഗീതിക ഒഞ്ചിയത്തിന്റെയും കലാപരിപാടികള്‍ അരങ്ങേറി.