ഓർക്കാട്ടേരി: ഓർക്കാട്ടേരി അയ്യപ്പ ക്ഷേത്രം നവീകരണ കലശത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡോ. പീയൂഷ് നമ്പൂതിരി നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ വി.കെ.രാമകൃഷ്ണൻ ആധ്യക്ഷ്യത വഹിച്ചു. മലബാർ ദേവസ്വം ബോഡ് മെമ്പർ ടി. എൻ.കെ ശശീന്ദ്രനെ ചടങ്ങിൽ വച്ച് ആദരിച്ചു. എൻ . കെ ചാത്തു, പി ദയാനന്ദൻ, ടി എൻ
നാരായണക്കുറുപ്പ്, മനോജൻ, ശ്രുതി, പുതിയ ടുത്ത് കൃഷ്ണൻ, എം കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കണ്ടോത്ത് നാരായണൻ സ്വാഗതവും, പി.ഗംഗാധരൻ നന്ദിയും പറഞ്ഞു. സാംസ്കാരിക പരിപാടിക്ക് ശേഷം വനിത കോൽക്കളിയും അവതരിപ്പിച്ചു. ഉത്സവം 22 വരെ നീണ്ടുനിൽക്കും.