വെട്ടിൽ പീടിക: വെട്ടിൽ പീടിക, മുടപ്പിലാവിൽ പ്രദേശങ്ങളിലെ കലാ-സംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ പി.പി.ഡി. എന്ന പി.പി.ദാമോദരൻ്റെ അഞ്ചാം ചരമവാർഷിക ദിന പരിപാടി മണിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. എം .ജനാർദ്ദനൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ:
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
സി.ഒ.രഞ്ജിത്കുമാർ, ഇ.സി.രാഘവൻ, ചന്ദ്രബാബു കോണിച്ചേരി, ടി. ശശീന്ദ്രൻ ,ബാബു കോണിച്ചേരി, രാജീവൻ കണ്ണമ്പത്ത് എന്നിവർ സംസാരി ച്ചു. വി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രദീപൻ സ്വാഗതവും കെ.പി. അനിൽ കുമാർ നന്ദിയും പറഞ്ഞു.