പുറമേരി: പ്രമുഖ സോഷ്യലിസ്റ്റും മാധ്യമ പ്രവർത്തകനും സഹകാരിയുമായിരുന്ന ഒ കെ തൂണേരിയെ നാലാം ചരമവാർഷികദിനത്തിൽ പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭരണസമിതി യോഗം അനുസ്മരിച്ചു. ഭരണസമിതി വൈസ് പ്രസിഡൻ്റ് ഇ കെ
സജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി പ്രസിഡൻ്റ് പി പി ദാമോധരൻ അടിയോടി അനുസ്മരണ പ്രഭാഷണം നടത്തി. വത്സരാജ് മണലാട്ട്, കെ വി നാസർ, കെ ജയചന്ദ്രൻ, വള്ളിൽ പ്രജീഷ്, രാജി പറമ്പത്ത്, കെ പി സജിനി, കെ രഞ്ജിനി എന്നിവർ സംസാരിച്ചു.