ആയഞ്ചേരി: ഏകസിവില്‍ കോഡും പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. എല്‍ഡിഎഫ് ആയഞ്ചേരി മേഖല തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യം ആശങ്കയിലാണ്. ബിജെപി ഭരണത്തില്‍ മുട്ട് വിറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ജിഎസ്ടി വിഹിതവും പദ്ധതി വിഹിതവും തടഞ്ഞ് കേരളത്തെ കണ്ണീരു കുടിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ലക്ഷ്യബോധവും ആത്മവിശ്വാസവും ആണ് വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ കെ ശൈലജയുടേത്. അപവാദ പ്രചാരണങ്ങള്‍ക്ക് വടകര തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടോത്ത് കുഞ്ഞിരാമന് അധ്യക്ഷനായി. ടി പി ഗോപാലന്, റീന സുരേഷ്, ടി കെ രാഘവന്, സി എച്ച് ഹമീദ്, പി സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു. കെ സോമന് സ്വാഗതം പറഞ്ഞു. തെരുവ് നാടകവും അരങ്ങേറി.