കുറ്റ്യാടി: മലബാറില്‍ പ്ലസ് വണ്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുക, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി കളക്ടറേറ്റ് മാര്‍ച്ച് റിമാന്‍ഡിലായി വെള്ളിയാഴ്ച ജയില്‍ മോചിതനായ കെ.എസ്.യു ജില്ല ജനറല്‍ സെക്രട്ടറി രാഹുല്‍ ചാലിന് കുറ്റ്യാടിയില്‍ സ്വീകരണം നല്കി. കെ.എസ്.യു കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ.അമാന്‍ അധ്യക്ഷനായി. പി.പി.ദിനേശന്, ഇ.എം.അസ്ഹര്‍, കെ.കെ.ജിതിന്, ഉബൈദ് വാഴയില്‍, സഹല്‍ അഹമ്മദ്, പി.കെ.ഷമീര്‍, സിദ്ധാര്‍ഥ്, വി.എം.അന്വിന്,
ഫദി, ബിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.