വടകര: റവന്യൂ വകുപ്പില്‍ നിന്ന് വിരമിച്ച ഒ.രാഘവന് കോണ്‍ഗ്രസ്-എസ് വടകര ബ്ലോക്ക് കമ്മിറ്റി സ്വീകരണം നല്കി. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് എസ് ഭാരവാഹിയായിരുന്നു. കളങ്കരഹിത സേവനം ചെയ്ത വ്യക്തി എന്ന നിലയില്‍ അനുമോദിക്കുകയും രാഘവനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയുമായിരുന്നു.
പി.സോമശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിട്ട. ഡിഡിഇ പി.പി.ദാമോദരന്‍ ഉപഹാരസമര്പണം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ഗോപാലന്, ബാബു പറമ്പത്ത്, തയ്യുള്ളതില്‍ രാജന്, കെ.കെ.കണ്ണന്, എം.കെ.കുഞ്ഞിരാമന്, കെ.വി.മോഹന്‍ദാസ്, വി.രഞ്ജിത്ത്, കെ.കെ.ജയപ്രകാശ്, കരിമ്പില്‍ വസന്ത, ടി.രാധാകൃഷ്ണന്, എം.പി. മോഹന്‍ദാസ്, എം.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു