കൊയിലാണ്ടി: എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്. പ്രഫുല്‍ കൃഷ്ണന് കൊയിലാണ്ടിയില്‍ ആവേശകരമായ പര്യടനം രാവിലെ. ഗുരു ചേമഞ്ചേരിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു പര്യടനത്തിന് തുടക്കം. ഓരോ കേന്ദ്രത്തിലും ജനങ്ങലുടെ നല്ല പങ്കാളിത്തമുണ്ടായി. മോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പറഞ്ഞായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ പ്രസംഗം. എല്ലായിടത്തും സ്ത്രീകളും കുട്ടികളും യുവാക്കളും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തി.
ചേലിയ, കാട്ടില പീടിക, വെങ്ങളം, കണ്ണന് കടവ്, ശിവജി നഗര്‍, പൊയില്‍ക്കാവ് ബീച്ച്, ചെറിയ മങ്ങാട്, ബപ്പന്‍കാട്, കുറുവങ്ങാട് സെന്‍ട്രല്‍ സ്കൂള്‍/ പെരുവട്ടൂര്‍, കാവും വട്ടം, പാലക്കുളം, മുചുകുന്ന് പള്ളി, നന്തി ടൗണ്‍, കടലൂര്‍, തിക്കോടി ബീച്ച്, തിക്കോടി ടൗണ്‍, ചിങ്ങപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി പുറക്കാട് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.ആര് ജയ്കിഷ്, ജില്ല വൈസ് പ്രസിഡന്റ് എം പി രാജന്, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡണ്ട് പി പി മുരളി, ജില്ല കമ്മറ്റി അംഗം അഡ്വ വി സത്യന്, മണ്ഡലം
ജനറല്‍ സെക്രട്ടറി മാരായ അഡ്വ എ വി നിധിന്, കെ വി സുരേഷ്, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുവമ്മല്‍, വി കെ മുകുന്ദന്, മാധവന് ഒ, അഭിലാഷ് പോത്തല, നളിനാക്ഷന് എന്നിവര്‍ നേതൃത്വം നല്കി