കുറ്റ്യാടി: മരുതോങ്കര തേങ്ങാ കല്ലുമ്മല് കഴകപ്പുര തറവാട്ട് കുടുംബത്തിലെ മഹിളാസംഘം ഏര്‍പെടുത്തിയ മഹിളാരത്നം പുരസ്കാരം പുത്തന്‍പുരയില്‍ ചന്ദ്രിക്ക് സമ്മാനിച്ചു. തേങ്ങാ കല്ലുമ്മല് ശ്രീമുത്തപ്പന്‍ മടപ്പുര ട്രസ്റ്റ് ചെയര്‍പേഴ്സണും മുതിര്‍ന്ന അംഗവുമായ പാലോത്തുകുളങ്ങര ചിരുതാമ്മ പുരസ്കാരം കൈമാറി. ക്ഷേത്രത്തിലെ
തിരുവപ്പന ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടി.കെ.ബിന്ദു അധ്യക്ഷത വഹിച്ചു. ടി.ശ്രീജ, ടി.കെ.മല്ലിക, ടി.കെ.പ്രേമലത, എ.പി. റജിന, എ.പി.രജീഷ, എ.പി.റോസ്ന, എസ്.പ്രിയങ്ക ടി.കെ.സിന്ധു, ടി.കെ.തുഷാര, ടി.കെ.നിജിവാസ്, ടി.കെ.ജിസ് നവാസ്, ടി.കെ.അമ്പിളി ബിജു, ടി.കെ.മിന്യ ജിനു, ടി.കെ.ബീന എന്നിവര്‍ പ്രസംഗിച്ചു.
ഇളനീര്‍വരവ് ഘോഷയാത്ര, ഭഗവതി പൂജ, മുത്തപ്പന് വെള്ളാട്ടം, ഗുളികന് വെള്ളാട്ടം, തെയ്യം തിറ, അന്നദാനം മുതലായ ചടങ്ങുകളോടെ ഉത്സവം സമാപിച്ചു.