വടകര: കീഴൽ യു.പി സ്കൂളിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെറുകഥാകൃത്തും അധ്യാപകനുമായ കെ.വി ജ്യോതിഷ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കൺവീനർ എം.സീമ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപിക കെ.എസ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
ജയന്തി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസൽ.എം, ശ്രീകല സി.കെ എന്നിവർ സംസാരിച്ചു. തുടർന്ന് സാലിറ്റ്യൂട് എന്ന കവിതാസമാഹാരം എഴുതിയ ശ്രീകല സി.കെ യെ ചടങ്ങിൽ ആദരിച്ചു. ഒരാഴ്ച വരെ പരിപാടികൾ നീണ്ടുനിൽക്കും.