വടകര: കെ.പി ഷാജി ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രമുഖ ചെറുകഥാകൃത് ഹമീദ് കുറുന്തോടി വായനയുടെ അനുഭവങ്ങൾ പകർന്നു. ലോക സാഹിത്യം, ഇന്ത്യയിലെ പ്രമുഖരുടെ രചനകൾ, കേരളത്തിൻ്റെ പ്രിയപ്പെട്ട
എഴുത്തുകാരുടെ രചനകൾ, സ്വന്തം ചെറുകഥകൾ എല്ലാം വായനക്കാർക്ക് പുത്തൻ അനുഭവമായി പരിപാടി. വി കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.കെ.പ്രദീപൻ സ്വാഗതവും വി.കെ. റീബ നന്ദിയും പറഞ്ഞു.