തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ എം.വി.ദേവൻ പുരസ്കാരം റഷീദ് മുതുകാട് ഏറ്റുവാങ്ങി. തിരുവനന്തപുരം വിവേകാനന്ദ ഹാളിൽവെച്ച് നടന്ന ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ പുരസ്കാരം സമ്മാനിച്ചു. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കവികളായ കുരീപ്പുഴ ശ്രീകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ, നാടകകൃത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english.jpeg?resize=707%2C500&ssl=1)
ഡോ.പ്രമോദ് പയ്യന്നൂർ എന്നിവർ സന്നിഹിതരായിരുന്നു. കയ്യെഴുത്ത് കലാകാരനായ റഷീദ് മുതുകാട് രാജാ രവിവർമ പുരസ്കാരം, അംബേദ്കർ കലാഭൂഷൺ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ അംഗീകാരം എന്നിവക്ക് അർഹനായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി മുതുകാട് സ്വദേശിയായ റഷീദ് മുതുകാട് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരനാണ്.