പുണ്യങ്ങളുടെ പൂക്കാലമായ റംസാന് മാസത്തെ വരവേല്‍ക്കാനൊരുങ്ങി മുസ്ലിം സഹോദരര്‍. പള്ളികള്‍ അറ്റകുറ്റപണി പൂര്‍ത്തിയാക്കി മനോഹരമായി അലങ്കരിച്ച് കഴിഞ്ഞു. ഒരു മാസം വ്രതാനുഷ്ടാനത്തില്‍ മുഴുകി പാപങ്ങളില്‍ നിന്ന് മുക്തിനേടും.
നേരത്തെ തന്നെ വീടുകള്‍ വെള്ള പൂശിയും പെയിന്റടിച്ചും മറ്റും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റംസാനു തയ്യാറെടുത്തു കഴിഞ്ഞു. കഠിനമായ വെയിലില്‍ അതിനേക്കാള്‍ കഠിനമായ വ്രതത്തോടെ പള്ളികളിലും വീടുകളിലും വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകും. പകല്‍ അന്നപാനീയം വെടിഞ്ഞ് മുപ്പത് നാള് മുന്നോട്ട് പോകും. പരസ്വപര സ്നേഹവും വിശ്വാസവും മുറുകെ പിടിച്ച് ശ്രേഷ്ടമായ ദിനങ്ങള്‍ റംസാനിലേത്.
റംസാന് പടിവാതില്ക്കല് എത്തിയതോടെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. വെയിലിന്റെ ചൂടും തെരഞ്ഞെടുപ്പ് ചൂടും വര്‍ധിച്ച് വരുമ്പോള്‍ ഇത്തവണ വ്രതാനുഷ്ടാനത്തിന് കാഠിന്യമേറും. എല്ലാവര്ക്കും നന്മ വരട്ടെ എന്ന സന്ദേശം പകര്‍ന്ന് പ്രഭാഷണങ്ങളും മറ്റും പള്ളികളില്‍ മുഴങ്ങും.
-ആനന്ദന് എലിയാറ