കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റംസാന് ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി തങ്ങൾ, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റംസാന് പിറവി കണ്ടത് സ്ഥിരീകരിച്ചു. പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മാദികള്‍ ചെയ്തും ആരാധനാകാര്യങ്ങള്‍ നിര്‍വഹിച്ച് മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റംസാന് ആചരിക്കുന്നത്. മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള
ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാന് വ്രതം തുടങ്ങിയിരുന്നു.