കക്കട്ടില്‍: ഭാണ്ഡക്കെട്ട് തലയിലേന്തി ഊന്നുവടിയുടെ സഹായത്തോടെ എത്തുന്ന കല്യാണി അമ്മയെ കാണാത്തവര്‍ കക്കട്ടും പരിസരത്തും ചുരുക്കമാണ്. ആര്‍ക്കും ശല്യമില്ലാതെ നടന്നുനീങ്ങുന്ന ഈ വയോധികയെ ചിരപരിചിതമാണ് ഇന്നാട്ടുകാര്‍ക്ക്. രാവും പകലും ടൗണിലൂടെ നീങ്ങുന്ന കല്യാണി അമ്മയെ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുകയാണ് ചിത്രകലാ അധ്യാപകനായ രാംദാസ് കക്കട്ടില്‍. ഇദ്ദേഹം വരച്ച കല്യാണി അമ്മയുടെ ജീവസ്സുറ്റ ചിത്രം ഏറെ നേരം നോക്കി നിന്നുപോകും. അത്രമാത്രം ആകര്‍ഷകം. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം രാംദാസ് കക്കട്ടിലിന് അനുമോദനങ്ങള്‍
പ്രവഹിക്കുകയുമാണ്.
കോഴിക്കോട് ചെറുവണ്ണൂരിലെ ജിവിഎച്ച്എസിലെ അധ്യാപകനായ രാംദാസ് വരച്ച് കൂട്ടിയ ചിത്രങ്ങള്‍ നിരവധി. ദേശീയ, സംസ്ഥാന പ്രാദേശിക ചിത്രകലാ ക്യാമ്പില്‍ ചിത്രം വരയും പ്രദര്‍ശനവുമായി നിറഞ്ഞ് നില്ക്കുന്ന ഇദ്ദേഹം വരച്ച ഏറ്റവും നീളമുള്ള ഗാന്ധി ചിത്രത്തിന് വേള്‍ഡ് വൈഡ് ഓഫ് റെക്കോര്‍ഡും യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം (യുആര്‍എഫ്) അവാര്‍ഡും നേടിയിട്ടുണ്ട്. രാംദാസ് കക്കട്ടിലും ആറ് ചിത്രകലാകാരന്മാരും കൂടി ‘ബിയോണ് ദ ബ്ലേക്ക് ബോര്‍ഡ്’ എന്ന ബാനറില്‍ ആനുകാലിക സംഭവങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി നൂറോളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വട്ടോളി നാഷCല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ മകന് അമലും ചിത്രകലാരംഗത്ത് സജീവമാണ്.
-ആനന്ദന് എലിയാറ