കനത്ത വെയിലില്‍ അതിനേക്കാള്‍ കഠിനമായ വ്രതത്തിലാണ് വിശ്വാസികള്‍. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ 20 നാളുകള്‍ പിന്നിട്ടതോടെ അവസാനപത്തിന്റെ പവിത്രതയിലാണ് ഇവര്‍. ദിനങ്ങള്‍ പ്രാര്‍ഥനാനിരതം. പുണ്യദിനത്തില്‍ ചെയ്യേണ്ട കര്‍മങ്ങളെ പറ്റി ഓര്‍മപ്പെടുത്തലും പ്രഭാഷണങ്ങളും പള്ളികളില്‍ മുഴങ്ങുന്നു. പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുക. സ്നേഹവും കരുണയും നന്മയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന സന്ദേശം പ്രഭാഷകര്‍ കൈമാറുന്നു.
റംസാനിലെ സവിശേഷമായ ഇഫ്ത്താര്‍ വിരുന്നുകള്‍ എങ്ങും സംഘടിപ്പിച്ച് വരുന്നു. ഇതിനായി വിവിധ സംഘടനകളും സുഹൃദ്സംഘവും സ്ഥാപനങ്ങളും മറ്റും സജീവമാണ്. ദാനമെന്ന പുണ്യ ധര്‍മത്തിലും വ്യാപൃതര്‍.
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസുമായി പുണ്യദിനമായ ഇദുല്‍ ഫിത്തറിനെ വരവേല്ക്കനുള്ള തയ്യാറെടുപ്പ് തുടങ്ങി.
പുതുവസ്ത്രമണിഞ്ഞ് പുതുമയുടെ സുഗന്ധം പരത്തി ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍.
-ആനന്ദന് എലിയാറ