വടകര: തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വോട്ടെടുപ്പിന് ശേഷവും എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ, വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ എസ്ഡിപിഐ രംഗത്ത്. ‘അവസാനിപ്പിക്കണം ഈ വര്‍ഗീയ ധ്രുവീകരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒമ്പതാം തിയതി വ്യാഴാഴ്ച വടകരയില്‍ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങുന്ന റാലി കോട്ടപ്പറമ്പ് മൈതാനത്ത് സമാപിക്കും. പൊതു സമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരന് പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും.
ആസൂത്രിതമായി നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും വ്യക്തി ഹത്യകളും ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങളെ പറ്റി പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കാനും സാമൂഹ്യ ദ്രോഹികളെ തുറന്ന് കാട്ടാനുമാണ് റാലിയും പൊതുമ്മേളനവുമെന്ന് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിമാരായ പി.ടി.അഹമ്മദ്, കെ.പി.ഗോപി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷംസീര്‍ ചോമ്പാല, ഷറഫുദീന്‍ വടകര എന്നിവര്‍ പങ്കെടുത്തു.