തിരുവനന്തപുരം; രാജ്യസഭയിലേക്ക് സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഇടതുമുന്നണിയുടെ രണ്ട് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാന്‍ സിപിഎം തീരുമാനിച്ചു. സിപിഐയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനുമാണ് സീറ്റുകള്‍ നല്‍കിയത്. ഐക്യകണ്ഠേനെയാണ് തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് അറിയിച്ചു. പി.പി.സുനീറായിരിക്കും സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി. ജോസ് കെ.മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയാകും.
രാജ്യസഭാ സീറ്റില്‍ ഈ മാസം 13നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. അതിനാല്‍ സീറ്റ് വിഭജനം വേഗത്തില്‍ എല്‍ഡിഎഫിന് പൂര്‍ത്തിയാക്കേണ്ടതായി വന്നു. നല്ല ഐക്യത്തോടും കെട്ടുറപ്പോടെയും പ്രവര്ത്തിക്കുന്നതായതിനാല് വലിയ പ്രശ്നം നേരിടേണ്ടി വന്നില്ലെന്ന ഇ.പി.ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിയുമെങ്കിലും മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ഘടകകക്ഷികള്‍ക്ക് സീറ്റ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
അതേസമയം മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാനാണ് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി.