നാദാപുരം: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ മുപ്പത്തി മൂന്നാം രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പുഷ്പാര്‍ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയെടുക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് വി.വി.റിനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മോഹന്‍ പാറക്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ: കെ.എം.രഘുനാഥ്, കോടികണ്ടി മൊയ്തു, കെ.പ്രേമന്, വത്സലകുമാരി, പി.വി.ചാത്തു, ഉമേഷ് പെരുവങ്കര, ടി.രവീന്ദ്രന്, പി.വി.ജയലക്ഷ്മി, വി.പി. ഗോപാലന്, കെ.വി.കുഞ്ഞാലി തുടങ്ങിയവര്‍ സംസാരിച്ചു