കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവി’ൻറെ പതിനൊന്നാമത് മഴയാത്ര ജൂലൈ 13 ശനിയാഴ്ച കുറ്റ്യാടി ചുരത്തിൽ നടക്കും. തുടക്കം മുതൽ മഴയാത്രകളെ നയിച്ച അന്തരിച്ച പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണയിൽ ഇത്തവണത്തെ മഴയാത്രക്ക് ‘ശോഭീന്ദ്രം’ എന്ന പേരാണ് നൽകിയിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് വളാന്തോട് നിന്നും ആരംഭിക്കുന്ന യാത്ര കാനനപാതകളിലൂടെ സഞ്ചരിച്ച് പൂതംപാറയിൽ സമാപിക്കും. ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികളായ ആയിരം പേർക്കാണ് ഇത്തവണ യാത്രയിൽ അവസരം നൽകുക. മഴ യാത്രയിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ട
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-g.jpeg?resize=600%2C600&ssl=1)
നമ്പർ: 94970 24945. മഴയാത്രയ്ക്ക് മുന്നോടിയായി വിദ്യാർഥികളും അധ്യാപകരും മഴ ചിത്രങ്ങൾ വരയ്ക്കുന്ന ‘മഴ വര’, ‘മഴ കേമ്പ്’ എന്നിവ നടക്കും.
വിദ്യാർഥികൾക്ക് മഴയെ ചിത്രീകരിക്കുന്ന ഫോട്ടോകൾ എടുത്ത് എന്ന 95442 88047 നമ്പറിലേക്കും മഴ ഗീതങ്ങൾ 96457 81010 എന്ന നമ്പറിലേക്കും മഴയാത്രയിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ 9447262801 എന്ന നമ്പറിലേക്കും അയക്കാം. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. മഴ യാത്രയിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് അവരുടെ പ്രകടനത്തിനനുസരിച്ച്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
സമ്മാനങ്ങൾ നൽകും. പരമ്പരാഗത കർഷക വസ്ത്രങ്ങൾ ധരിച്ചും കാർഷിക ഉപകരണങ്ങൾ ഏന്തിയും വരുന്ന വിദ്യാർത്ഥികളുടെ പ്രകടനം കണക്കിലെടുത്താണ് വിജയികളെ തീരുമാനിക്കുക. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.
ചുരം സംരക്ഷണ സമിതി, ഓയിസ്ക കുറ്റ്യാടി ചാപ്റ്റർ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ, അലയൻസ് ഇൻറർനാഷണൽ തുടങ്ങിയവയുമായി സഹകരിച്ചാണ് ഇത്തവണ മഴയാത്ര നടത്തുക. കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ ചേർന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
മഴയാത്ര സ്വാഗതസംഘ രൂപീകരണയോഗം പരിസ്ഥിതി പ്രവർത്തകൻ മൊയ്തു കണ്ണങ്കോട് ഉദ്ഘാടനം ചെയ്തു. സേവ് പ്രസിഡൻറ് ഇ കെ സുരേഷ് കുമാർ അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ മഴയാത്ര വിശദീകരണം നൽകി. നിർമ്മല ജോസഫ് പ്രൊഫ. ശോഭീന്ദ്രനെ കുറിച്ചുള്ള കവിത ചൊല്ലി. സേവിന്റെ
സെക്രട്ടറി ഷിബു ചെറുകാട്, സെഡ് എ സൽമാൻ, ഹാഫിസ് പൊന്നേരി, രജീഷ് പുത്തഞ്ചേരി, സലാം കുന്നത്ത്, കെ കെ ഷിബിൻ തുടങ്ങിയവർ സംസാരിച്ചു. ഇ കെ സുരേഷ് കുമാർ (ചെയർമാൻ), ഹാഫിസ് പൊന്നേരി (ജനറൽ കൺവീനർ), എം ഷഫീഖ് (ഖജാൻജി) ആയി കമ്മിറ്റി രൂപീകരിച്ചു.