തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായതോ നേരിയതോ ആയ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. അതേസമയം കണ്ണൂര്‍ വരെ ഉണ്ടായിരുന്ന കാലവര്‍ഷം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലാ ജാഗ്രത നിര്‍ദ്ദേശവും കടലാക്രമണസാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.