വടകര: പൂവാടന്‍ ഗേറ്റില്‍ റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ പിടിയിലായ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശികളായ മനോവര്‍ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് ആര്‍പിഎഫ് പിടികൂടിയത്. മോഷ്ടിച്ച 12 മീറ്റര്‍ സിഗ്നല്‍ കേബിളും ഇത് മുറിക്കാന്‍ ഉപയോഗിച്ച ആക്സോ ബ്ലേഡും ഇവരില്‍നിന്ന് കണ്ടെടുത്തു.
സിഗ്നല്‍ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വടകരക്കും മാഹിക്കും ഇടയില്‍ സിഗ്നല്‍ സംവിധാനം താറുമാറായി പത്തോളം തീവണ്ടികള്‍ വൈകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ചുകടത്താനാണ് കേബിള്‍ മുറിച്ചെടുത്തതെന്ന് പ്രതികള്‍ മൊഴി നല്കി. ആര്‍പിഎഫ് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍, വടകര സബ് ഇന്‍സ്പെക്ടര്‍ ടി.എം.ധന്യ, എഎസ്ഐ പി.പി.ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.