ഇരിങ്ങൽ: മൂരാട് – കോട്ടക്കൽ റൂട്ടിലെ റെയിൽവേ ഗേറ്റ് കാർ ഇടിച്ച് തകരാറിലായി. ഇതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതം താറുമാറായി. ഇന്ന് രാവിലെയാണ് സർഗാലയ
റോഡിലെ ഗേറ്റ് അപകടം. കാറിടിച്ചതോടെ ഗേറ്റിൻ്റെ ഒരു ഭാഗം വളഞ്ഞു കിടക്കുകയാണ്. ഇതോടെ ഗേറ്റ് ഉയർത്താനും താഴ്ത്താനും പറ്റാത്ത നിലയിലായി. ഇത് അടിയന്തരമായി റിപ്പയർ ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനു നാലുമണിക്കൂറെങ്കിലും വേണ്ടിവരും. അതുവരെ ഇതുവഴിയുള്ള റോഡ് ഗതാഗതം നിലക്കും