കൊയിലാണ്ടി: പാലോറ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ പത്തോളം പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 14 നാണ് സംഭവം. കാന്റീനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പത്തോളം പേര് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്കൂളില്‍ ബൈക്ക് കൊണ്ടുവന്നു എന്ന സംശയത്താലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്. സംഭവം സംബന്ധിച്ച് പിറ്റേന്ന് അത്തോളി പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. സീനിയറായ നാലു പേര്‍ക്കും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
അതിനിടയില്‍ പരാതി പിന്‍വലിക്കാന്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പറയുന്നു.