വടകര: മൂന്നു പതിറ്റാണ്ടിലധികം സംഗീത രംഗത്ത് നിരവധി സേവനങ്ങള്‍ ചെയ്ത വടകര താഴെ അങ്ങാടിയിലെ പി.വി.അബ്ദുല്‍ നാസറിനെ സാംസ്കാരിക, മ്യൂസിക്കല്‍ ആസ്ഥാനമായ മധുരിമ മ്യൂസിക് ദര്‍ബാര്‍ ആദരിച്ചു. ഗ്രന്ഥകാരന് എം.സി.ഇബ്രാഹിം ഉപഹാരം നല്കി ആദരിച്ചു. മുക്കോലഭാഗം വെല്‍ഫെയര്‍ അസോസിയേഷന് (മുവ) പ്രസിഡന്റ് കുഞ്ഞമ്മദ് (കുഞ്ചു) പൊന്നാട അണിയിച്ചു. മധുരിമയുടെ ഡയരക്ടര്‍ ബോര്‍ഡ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
അംഗവും ഗാന രചയിതാവും ഗായകനുമായ ആശിര് വടകര അധ്യക്ഷത നിര്‍വഹിച്ചു. പ്രശസ്ത തബലിസ്റ്റ് അസറു കോഴിക്കോട്, കെ. പി. അമീര്‍ എന്നിവര്‍ ആശസകള്‍ നേര്‍ന്നു. അബ്ദുറബ്ബ് നിസ്താര്‍ സ്വാഗതവും മുവ വൈസ് പ്രസിഡന്റ് സാദിഖ് മുക്കോലക്കല്‍ നന്ദിയും പറഞ്ഞു. മധുരിമ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അസ്ഹര്‍.കെ.എം, സുബൈര്‍.ടി, ഹുസൈന് കോയ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് ആശിര് വടകരയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് അരങ്ങേറി.