കൊയിലാണ്ടി: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷിനെയാണ് (41) വീട്ടിലെ ആലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതാണെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ച് കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മോര്‍ച്ചറിയിലെക്ക് മാറ്റി. ശ്രീധരന്റെയും സാവിത്രിയുടെയും മകളാണ്. ഭാര്യ: വിസ്മയ. മക്കള്‍: ശ്രേയ ലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്.