വടകര: അന്തരിച്ച പൂവാടന്‍ഗേറ്റിനു സമീപം പുളിക്കൂല്‍ ശശിയുടെ (61) സംസ്കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് ശേഷം രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ വൈകുന്നേരമാണ് ശശിയെ വീട്ടിനടുത്തെ വരോല്‍ കഞ്ഞിപ്പുരയുടെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.