നരിപ്പറ്റ: പുരോഗമന കലാസാഹിത്യ സംഘം നരിപ്പറ്റ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വീട്ടുമുറ്റ കൂട്ടായ്മയും അനുമോദന സദസും സംഘടിപ്പിച്ചു. പു.ക.സ ജില്ലാ വൈസ് പ്രസിഡന്റ് പി.വത്സന് ഉദ്ഘാടനം ചെയ്തു. സത്യന് നരിപ്പറ്റ അധ്യക്ഷത വഹിച്ചു. പാഴ് വസ്തുക്കള്‍ കൊണ്ട് ശില്പങ്ങള് നിര്‍മിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി നിവേദ് ശങ്കറിനെ അനുമോദിച്ചു. പുകസ കുന്നുമ്മല്‍ മേഖലാ സെക്രട്ടറി പി.പി സജിത്ത് കൂമാര്‍, ബി.കെ.ബീന, എ.കെ.രാജീവന്, ടി.പി.പവിത്രന്, കെ.പി.പുരുഷു എന്നിവര്‍ സംസാരിച്ചു. കെ.പി.സുരേഷ് സ്വാഗതവും കെ.പി.ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.