മാഹി: വര്ഷങ്ങള്ക് മുന്‍പ് തന്നെ പുതുച്ചേരി സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്നും അത് വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തി നാടിനു മാതൃകയാക്കി വളരണമെന്നും മുന്‍ മന്ത്രി ഇ വത്സരാജ്.
ജവഹര്‍ ബാല്‍ മഞ്ച് മാഹിയുടെ ആഭിമുഖ്യത്തില്‍ മാഹി മേഖലയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.മോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമേശ് പറമ്പത്ത് എംഎല്‍എ മുഖ്യാതിഥി ആയി. പി.പി.വിനോദ്, സത്യന് കേളോത്ത് എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് മുബാഷ്, എം.കെ.ശ്രീജേഷ്, കെ.പി.രജിലേഷ്, മുഹമ്മദ് സര്‍ഫാസ്, ജിജേഷ് കുമാര്‍ ചാമേരി, അജയന് പൂഴിയില്‍, ശ്യാംജിത്ത് പാറക്കല്‍, അലി അക്ബര്‍ ഹാഷിം എന്നിവര്‍ നേതൃത്വം നല്കി.