വടകര: വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയിലെ ഷെയര്‍ ഉടമകളെ വരവ് ചെലവ് കണക്കുകളോ പ്രവര്‍ത്തന രീതികളോ യഥാസമയം അറിയിക്കാതെ ചെയര്‍മാനും ചില ഡയരക്ടര്‍മാരും ചേര്‍ന്ന് നടത്തുന്ന കൊടുകാര്യസ്ഥതക്കെതിരെ കമ്പനി സംരക്ഷണ സമിതി നേതൃത്വത്തില്‍ തോടന്നൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി.
ചെയര്‍മാനും ഏതാനും ഡയരക്ടര്‍മാരും നാളികേരകര്‍ഷകരുടെ പ്രതീക്ഷയായ കമ്പനിയെ തകര്‍ക്കാതെ രാജിവെച്ച് പുറത്ത് പോയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്കി. ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.മുകുന്ദന് അധ്യക്ഷനായി. പി.എം.കുമാരന്, ചന്ദ്രന് കരിപ്പാലി, ബല്‍റാം പുതുക്കുടി, സത്യനാഥന്, വി.കേളപ്പന് എന്നിവര്‍ സംസാരിച്ചു. എം.അശോകന് സ്വാഗതം പറഞ്ഞു.