കുറ്റ്യാടി: എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച റോഡിന്റെ ശിലാഫലകം തകര്‍ത്ത സംഭവത്തില്‍ ഡോ.പിടി.ഉഷ എംപി രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധന്‍കര്‍ക്ക് രേഖാമൂലം പരാതി നല്കി. രാജ്യസഭ അംഗമെന്ന നിലയിലാണ് ചെയര്മാന് പരാതി നല്‍കിയിരിക്കുന്നത്.
പി.ടി.ഉഷ എംപിയുടെ 2022-23 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുന്നത്ത് ചാലില്‍-ചങ്ങരോത്ത് താഴെ റോഡിന്റെ ശിലാഫലകമാണ് നശിപ്പിച്ചത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് സ്കൂള്‍ ലീഡര്‍ സൈമ ഫാത്തിമ പി.ടി.ഉഷ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിദ്യാലയത്തിലെ കുട്ടികളുടെ കാലങ്ങളായുള്ള യാത്രാക്ലേശം ചൂണ്ടിക്കാട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് എംപി ഫണ്ടില്‍പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ചില സാമൂഹ്യ വിരുദ്ധര്‍ പൊതു മുതലായ ഈ നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടന ശിലാഫലകം അടിച്ചുതകര്‍ത്തത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗം എന്ന നിലയില്‍ വിവിധ പദ്ധതികള്‍ക്കായി ഫണ്ട് വിനിയോഗിച്ച് അടിസ്ഥാന വികസനം വര്‍ധിപ്പിച്ച് രാജ്യത്തെ സേവിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധയാണ്. ഇത്തരം നശീകരണവും അക്രമവും നേരിടുമ്പോള്‍ താന്‍ നിരാശയും വേദനയും അനുഭവിക്കുന്നതായി ഉപരാഷ്ട്രപതിക്കു എഴുതിയ പരാതിയില്‍ എംപി പറഞ്ഞു.
സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും എംപി പരാതി നല്‍കിയിട്ടുണ്ട്.