വട്ടോളി: നരിപ്പറ്റ യുപി സ്കൂള്‍ വിദ്യാര്‍ഥികളുടെ ചിരകാല ആവശ്യത്തിന് ഫലം കണ്ടു. കുന്നത്ത് ചാലില്‍-നരിപ്പറ്റ യുപി സ്കൂള്‍ റോഡിന് ഫണ്ട് നല്‍കണമെന്ന കുട്ടികളുടെ നിവദേനം പി.ടി.ഉഷ എംപി സ്വീകരിക്കുകയായിരുന്നു. ഫണ്ട് നല്‍കിയതിനു പിന്നാലെ പണി പൂര്‍ത്തിയായ റോഡിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സ്കൂള്‍ വാര്‍ഷികാഘോഷവും പി.ടി ഉഷ എംപി ഉദ്ഘാടനം ചെയ്തു.
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കട്ടാളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എന്‍.കെ. ബാലകൃഷ്ണന്,ഗ്രാമ ബ്ലോക്ക് മെമ്പര്‍മാരായ
മുഹമ്മദ് കക്കട്ടില്‍, വി.കെ.ബീന, ടി.പി.വിശ്വനാഥന്, സജിത സുധാകരന്, ടി.സുധീര്‍, രാഷ്ട്രിയ കക്ഷി നേതാക്കളായ ടി.പി.പവിത്രന്, സി.കെ.നാണു, ടി. മുഹമ്മദലി, കെ.സി.വിനയന്, വി.പി.ദീപേഷ്, അനൂപ് കാരപറ്റ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ വിജയിച്ചവരെ അനുമോദിച്ചു. സ്കൂള്‍ എച്ച്എം സി.സതീശന് സ്വാഗതവും പി.ടി.എ പ്രസിഡന്റ് രമ്യ നിജീഷ് നന്ദിയും പറഞ്ഞു.