വടകര: സംസ്ഥാന ബജറ്റില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനം പുനഃരാരംഭിക്കാനും ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബജറ്റ് രേഖയുടെ കോപ്പി കത്തിച്ചു. അഴിയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കാളി ടൗണില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധി പേര് അണിനിരന്നു.
ശേഷം നടന്ന പ്രതിഷേധ സംഗമത്തില്‍ സമരസമിതി അഴിയൂര്‍ യൂനിറ്റ് കമ്മിറ്റി കണ്‍വീനര്‍ ഷുഹൈബ് കൈതാല്‍ അധ്യക്ഷം വഹിച്ചു. സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.സി.രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയാലും യാതൊരു കാരണവശാലും സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ അനുവദിക്കില്ലെന്നും ഭൂരിഭാഗം കേരള ജനതയും സില്‍വര്‍ ലൈനിനെതിരാണെന്നും രാമചന്ദ്രന് പറഞ്ഞു. പി.കെ.കോയ, വിജയന് കെ.പി , ബാലകൃഷ്ണന് പാമ്പള്ളി, രമ കുനിയില്‍, എം.പി.രാജന് എന്നിവര്‍ സംസാരിച്ചു. സമരസമിതി മുക്കാളി യൂനിറ്റ് കണ്‍വീനര്‍ രാജന് തീര്‍ത്ഥം സ്വാഗതവും സമരസമിതി മേഖല വനിതാ കമ്മിറ്റി കണ്‍വീനര്‍ സജ്ന.സി.കെ നന്ദിയും പറഞ്ഞു. പ്രതിഷേധ സംഗമത്തിന് മനോജ് ചങ്ങരംകണ്ടി, സ്മിത സരയു, രവീന്ദ്രന്.എം.കെ, ഷീന സുരേന്ദ്രന്, സെറീന ദാറുല്‍ അമാന്‍ എന്നിവര്‍ നേതൃത്വം നല്കി.