അഴിയൂര്‍: ചിറയില്‍ പീടികയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ രണ്ട് ആര്‍എംപിഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ സിപിഎം സംഘങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണിയോഗം ആവശ്യപ്പെട്ടു. അക്രമി സംഘത്തിന്റെ കലാപ നീക്കത്തില്‍ പ്രതിഷേധിച്ച് 16-ാം തിയതി ചൊവ്വാഴ്ച വൈകീട്ട് നാലിന് ചിറയില്‍ പീടിക കേന്ദ്രീകരിച്ച് പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിക്കും.
പ്രതിഷേധപരിപാടി പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വടകരയില്‍ അടിയന്തരയോഗം ചേര്‍ന്നതിന് പിന്നാലെയാണ് അക്രമങ്ങള്‍ക്ക് തുടക്കമായത്. പരാജയം മുന്നില്‍ കണ്ടുള്ള തെരഞ്ഞെടുപ്പ് അട്ടിമറിശ്രമമാണെന്ന് യോഗം ആരോപിച്ചു. കെ.അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎല്‍എ, എന്‍.വേണു, കോട്ടയില്‍ രാധാകൃഷ്ണന്, എന്‍.പി.അബ്ദുള്ള ഹാജി, കുളങ്ങരചന്ദ്രന്, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ടി.സി.രാമചന്ദ്രന്, ഇ.ടിഅയൂബ്, യു.എ.റഹിം, കെ.പി.രവീന്ദ്രന്, വി.പി.പ്രകാശന്, ഹാരിസ് മുക്കാളി, കാസിം നെല്ലോളി, സോമന് കൊളരാട്, എന്നിവര്‍ സംസാരിച്ചു.