കണ്ണൂര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു.
കാള്‍ടെക്സിലെ എകെജി പ്രതിമക്ക് മുന്നില്‍ നിന്നാരംഭിച്ച പ്രകടത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ്, ജില്ല സെക്രട്ടറി ടി.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.