വടകര:
തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് മോശക്കാരായി ചിത്രീകരിച്ചു എന്നാരോപിച്ച് നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതകളുടെ റാലിയിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ച്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
മുദ്രാവാക്യം വിളിച്ചത്എന്നാണ് തൊഴിലാളികളുടെ ആരോപണം. നഗരപരിധിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അണിനിരന്ന പ്രകടനം അഞ്ചുവിളക്ക് ജങ്ഷനില്‍ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗം യൂണിയന് ജില്ലാ സെക്രട്ടറി പി ശ്രീധരന് ഉദ്ഘാടനം ചെയ്തു. ടി വി ഹരിദാസന് അധ്യക്ഷനായി. കെ എം ഷൈനി സ്വാഗതവും എന്‍ എം സാവിത്രി നന്ദിയും പറഞ്ഞു.