വട്ടോളി: പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കെ.എസ്.യുവിൻ്റെ കൊടിതോരണങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതായി കെ.എസ്. യു. കുറ്റപ്പെടുത്തി.സംഭവത്തിൽ കെ.എസ്.യു യോഗം
പ്രതിഷേധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.സിദ്ധാർത്ഥ് രാഹുൽ ചാലിൽ ,റാഷീദ് വട്ടോളി, ഫജർ , ഷെസിൻ എന്നിവർ സംസാരിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.യു കുറ്റ്യാടി പോലിസിൽ പരാതി നൽകി.