ചോറോട്: സപ്ലൈക്കോ ഔട്ലെറ്റുകളിലൂടെയും, മാവേലി സ്റ്റോറുകളിലൂടെയും വിതരണം ചെയ്തിരുന്ന ആവശ്യ സാധനങ്ങൾക്ക് സർക്കാർ നൽകിയിരുന്നു സബ്സിഡി 35 % ആയി കുറച്ചത് ജനദ്രോഹകരമാണെന്നും, സബ്സിഡി കുറച്ചതിലൂടെ മാവേലി സ്റ്റോർ വഴി ജനങ്ങൾക്ക് ലഭിച്ചിരുന്ന ആശ്വാസം ഇല്ലാതെയെന്നും വടകര നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. നിലവിൽ മാവേലി സ്റ്റോറിൽ ആവശ്യ സാധനങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും, സബ്സിഡി കൂടി കുറച്ചതോടെ സാധാരണക്കാർക്ക് മാവേലി സ്റ്റോർ വഴി ലഭിച്ചിരുന്ന ആശ്വാസം പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് ചോറോട് പഞ്ചായത്ത്
കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്സിഡി വെട്ടിക്കുറച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൈനാട്ടിയിൽ മാവേലി സ്റ്റോറിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു. ഡി. എഫ് ചോറോട് പഞ്ചായത്ത് ചെയർമാൻ അഡ്വ: പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. സതീശൻ കുരിയാടി, ഒ. എം അസീസ് മാസ്റ്റർ, ഇസ്മായിൽ. പി. പി , രാജേഷ് ചോറോട്, ഹാഷിം കാളം കുളം,വി. സി ഇക്ബാൽ, മഠത്തിൽ പുഷ്പ, അഫ്നാസ് ചോറോട്, ബാലഗോപാൽ, ആർ. കെ പ്രവീൺ കുമാർ, വിജയ് പ്രകാശ്,എം. ടി നാസർ,കാർത്തിക് രാജേഷ് , രാഗേഷ്. കെ. ജി,പ്രകാശൻ. എൻ. കെ, ഭാസ്കരൻ. എ, അബൂബക്കർ വരപ്പുറത്ത്,ഷാജി. ഐ,ബാബു എൻ. കെ,വി. പി റിയാസ്. ശ്രീജിഷ് യു എസ് തുടങ്ങിയവർ സംസാരിച്ചു.