നരിപ്പറ്റ: പദ്ധതി വിഹിതം തടഞ്ഞു വെച്ച, പെൻഷൻ പദ്ധതി അട്ടിമറിച്ച കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് നരിപ്പറ്റ പഞ്ചായത്ത് ജന പ്രതിനിധികളുടെ നേതൃത്വത്തിൽ നരിപ്പറ്റ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ
ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി കെ നാണു അധ്യക്ഷനായി. പി അരവിന്ദൻ, എം കുഞ്ഞി കണ്ണൻ, രാജൻ പി പി, ഫാറൂഖ് കാണാം കണ്ടി, അനീഷ് ആർ, കെ ചന്ദ്രൻ കല്ലനാണ്ടി, ഹരിപ്രസാദ് നരിപ്പറ്റ, ജനപ്രതി നിധികളായ വിശ്വനാഥൻ, ലേഖ, ലിബിയ എം, സജിത സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.കെ അച്യുതൻ, കെ ടി കെ അശോകൻ, സി എം ബാലൻ, ഹരീഷ് കൈവേലി എന്നിവർ നേതൃത്വം നൽകി.