നാദാപുരം: സഹകരണ ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എന്‍സിപി സംസ്ഥാന സെക്രട്ടരി ഒ. രാജന് പറഞ്ഞു. കേരളത്തിന് നല്‍കേണ്ട കേന്ദ്ര പദ്ധതി വിഹിതം അനുവദിക്കാതെയും കേരളത്തിന് ന്യായമായി എടുക്കാവുന്ന കടം നിഷേധിച്ചും കേരളത്തെ ശ്വാസംമുട്ടിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഈ വിഷയത്തില്‍ മൗനം പാലിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെയും പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി രൂപികരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജോണി മുല്ലേക്കുന്നേല് അധ്യക്ഷത വഹിച്ചു. കരിമ്പില്‍ ദിവാകരന്, പ്രേംരാജ് കായക്കൊടി, ഇ.ബാലന്, കെ.പി.സുധീഷ്, സനല്‍ കൃഷ്ണ, പി.വി.ടി.രാമചന്ദ്രന്, കെ.പി.സജീഷ് എന്നിവര്‍ സംസാരിച്ചു. ജോണി മുല്ലേക്കുന്നേല് (ചെയര്മാന്), കെ.എം.മോഹന്‍ദാസ് (കണ്‍വീനര്‍), ടി. രാമചന്ദ്രന് (ഖജാന്‍ജി) ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപവത്കരിച്ചു.