വടകര: ഇടതു മുന്നണി വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് വടകര റെയില്‍വേ സ്റ്റേഷനില്‍ നല്കിയ സ്വീകരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ പ്രവര്‍ത്തകരേയും ഫോട്ടോഗ്രാഫര്‍മാരെയും മുന്നണി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത നടപടിയില്‍ വടകര പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിഷേധിച്ചു. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന് പറമ്പത്ത്, കെ.ഹാഷിം, വി.വി.രഗീഷ്, വി.പി.പ്രമോദ്, കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.