കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സേവാഭാരതി പ്രാഥമിക ശുശ്രൂഷാ കേന്ദ്രം തുറന്നു. നീലേശ്വരം മന്ദം പുറത്ത്കാവ് മേല്‍ശാന്തി പരമേശ്വരന് മുസ്സത് ഉദ്ഘാടനം നിര്‍വഹിച്ചു.
മോഹനന് കല്ലേരി, തൈക്കണ്ടി രാമദാസന്, ബിന്ദു, നാരായണന് ഒതയോത്ത്, പങ്കജന്‍, ആശാഭായ്, സുഭദ്ര നാരായണന് മൂസ്സത്, ഉഷ പരമേശ്വരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സേവാഭാരതി പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്.