അയനിക്കാട്: പാലേരിമുക്ക് യുവധാര ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കം എന്ന
പേരിൽ മാർഗനിർദേശക ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീജിത്ത് കെ ക്ലാസ് നയിച്ചു. ലിജീഷ് കെ എൽ അധ്യക്ഷനായിരുന്നു. രാജേന്ദ്രൻ കുറുളി, പാലേരി ബാലകൃഷ്ണൻ, ജിതേഷ് കാവിൽ, രവീന്ദ്രൻ വടക്കേടത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചെറുവോട്ട് സുരേഷ്കുമാർ സ്വാഗതവും അഖിൽ എളോടി നന്ദിയും പറഞ്ഞു.