നാദാപുരം: ദേശീയ വോളിബോൾ മേളയ്ക്ക് ഒരുക്കങ്ങൾ ഉമ്മത്തൂരിൽ ആരംഭിച്ചു. വിദ്യാലയ വികസനത്തിന് വേണ്ടിയാണ് വോളിബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്. വടകര വിദ്യാഭ്യാസ ജില്ലയിൽ പഠന പഠനാനുബന്ധ മേഖലകളിലും ഭൗതിക സാഹചര്യങ്ങളിലും മുന്നിട്ട് നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ചെക്യാട് പഞ്ചായത്തിലെ
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ അക്കാദമിക് രംഗത്തും കലാ കായിക രംഗങ്ങളിലും സ്കൂൾ ഇതിനകംതന്നെ ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ദേശീയ വോളിബോൾ ടീം മുകളെ പങ്കെടുപ്പിച്ചാണ് സ്കൂൾ ഗ്രൗണ്ടിൽ മത്സരം നടത്തുന്നത്. പരിപാടിയുടെ വിജയത്തിനായി അഹമദ് പുന്നക്കലിന്റെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരത്ത് നസീമയുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഏപ്രിൽ മൂന്നാം വാരത്തിലാണ് മത്സരം നടക്കുന്നതെന്ന് നാദാപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംഘാടകർ വ്യക്തമാക്കി.