വടകര: ചോറോട് മാങ്ങോട്ട് പാറ ഭാഗത്ത് നാട്ടുകാര്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി. മൃഗാശുപത്രി, പാല് സൊസെറ്റി, ഓട് കമ്പനി പരിസരം എന്നിവിടങ്ങളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ ധാരാളം സ്ത്രീകളും അണിചേര്‍ന്നു. നവശക്തി കലാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണം ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.കെ.രാമചന്ദ്രന് ഉള്‍പെടെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.