ആയഞ്ചേരി: മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ 5 സ്ഥലങ്ങളിൽ പൊതു ഇടശുചീകരണം നടന്നു. കെ.വി പീടിക, മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ്, കടമേരി എൽ പി സ്കൂൾ പരിസരം, ആയഞ്ചേരി തെരുവിൻ താഴ,കുറ്റിവയൽ എന്നിവിടങ്ങളിലാണ് ബഹുജന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
പങ്കാളിത്തത്തോടെ ശുചീകരിച്ചത്. പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര, കുടുബശ്രീ സി ഡി എസ്സ് അംഗം നിഷ പി , ആശാ വർക്കർ ചന്ദ്രി, ഹരിത കർമ്മസേനാഗം ഷിജ, തൊഴിലുറപ്പ് മേറ്റ്മാരായ ദിവ്യ സി.യം, വിജില പി.സി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.