വളയം: വളയം ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണത്തിന്റ ഭാഗമായി ഇന്റർസെക്ടരറൽ യോഗം ചേർന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി നേതാക്കൻമാർ, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ.പിപ്രദീഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പിടി നിഷ, വളയം കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:സിന്ധുകല, എം കെ അശോകൻ, കെ.ചന്ദ്രൻ, സി എച്ച് ശങ്കരൻ, ഒ.പ്രേമൻ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു. മെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ വാർഡുകളിലും ശുചീകരണം നടത്താൻ തീരുമാനിച്ചു. വ്യാപാരികളുടെ നേതൃത്വത്തിൽ വളയം ടൗണിൽ ശുചിത്വ ഹർത്താൽ നടത്തും. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകളിൽ
ശുചീക്കരണം നടത്താനും എല്ലാ ശനിയാഴ്ചകളിലും സ്ഥാപനങ്ങൾ ശുചീകരിക്കാനും
സ്കൂളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും
മഞ്ഞപിത്തം പോലുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ജല പരിശോധന കർശനമാക്കാനും തീരുമാനിച്ചു. മുതുകുറ്റി -മുതൽ പൂങ്കുളം വരെ ഏഴ് കിലോമീറ്റർ നീളത്തിൽ മുതുകുറ്റി പുഴയും വണ്ണാർകണ്ടി തോട് ഉൾപ്പടെയുള്ള പ്രധാന ജലസ്രോതസുകൾ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കും.