വടകര: വടകരയില്‍ വാര്‍ഡ്തല മഴക്കാലപൂര്‍വ ശുചീകരണം ഇത്തവണ പാളിയതായി ആക്ഷേപം. കാലവര്‍ഷം ആരംഭിച്ചപ്പോള്‍തന്നെ വെള്ളക്കെട്ട് മൂലമുള്ള കെടുതികള്‍ നേരിടേണ്ട സ്ഥിതിയായി.
മഴവെള്ളം ഓവുചാലുകളിലൂടെ ഒഴിഞ്ഞു പോകാതെ റോഡുകളില്‍ കെട്ടിക്കിടക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുകയാണ്.
നാരായണനഗരം, ചീരാംവീട് വാര്‍ഡുകളില്‍ സ്ഥിതി പരിതാപകരമാണ്. വര്‍ഷംതോറും വേനല്‍ക്കാലത്ത് മുഴുവന്‍ ഓടകളും വൃത്തിയാക്കുന്ന പതിവ് ഇത്തവണ ഫലപ്രദമായില്ല. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളില്‍ ഗതാഗത തടസത്തിനു പുറമെ റോഡുകള്‍ തകരുന്ന അവസ്ഥയുമാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ സ്ഥിതി ഗുരുതരമാവും. വെള്ളം ഒഴിഞ്ഞു പോകാതെ വന്നാല്‍ വീടുകളെയും സ്ഥാപനങ്ങളെയും ബാധിക്കും. സെപ്റ്റിക് ടാങ്കുകളും കിണറുകളും നിറയും.
ഫണ്ട് അനുവദിക്കാത്തതിനാലാണ് ഓടകള്‍ ശുചീകരിക്കുന്ന പ്രവൃത്തി നടത്താന്‍ കഴിയാത്തതെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഇത്തരം അടിസ്ഥാന ആവശ്യങ്ങളേയും ബാധിച്ചതായി കരുതുന്നു. നിലവില്‍ രണ്ട് ദിവസം മഴ പെയ്തപ്പോള്തന്നെ ജനങ്ങളില്‍ നിന്ന് പരാതി ഉയരുകയാണ്. മഴക്കാലപൂര്‍വ ശുചീകരണ ഉദ്ഘാടനം നടന്നതല്ലാതെ പിന്നീട് ഒരു പ്രവൃത്തിയും ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്. മഴ കനത്ത് ദുരിതം വിതക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.