കുറ്റ്യാടി: കൊലപാതക രാഷ്ട്രീയത്തിനെതിരെയും പൗരത്വ ബില്ലിനെതിരെയും നോട്ട് നിരോധനത്തിനെതിരെയും, കെ- റെയിലിനെതിരെയും തെരുവുകളില്‍ പകര്‍ന്നാട്ടം നടത്തിയ കലാകാരന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം. ആനുകാലിക സംഭവങ്ങള്‍ ഒട്ടും തനിമ ചോരാതെ പ്രതിഷേധത്തിന്റെയും മുന്നറിയിപ്പിന്റെയും തീപ്പാറും വാക്കുകളിലൂടെയും അഭിനയ മികവിലൂടെയും ശ്രദ്ധേയനായ യുവ തെരുവ് നാടക നടന് പ്രതീഷ് കോട്ടപ്പള്ളിയെയാണ് കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരം നല്കി പൊന്നാട അണിയിച്ച് ആദരിച്ചത്. കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ഷുഹൈബിനെ അറുനൂറിലധികം വേദികളില്‍ അവതരിപ്പിച്ച ‘വാളല്ല എന്റെ സമരായുധം” എന്ന നാടകം പ്രതീഷിന്റെ അഭിനയ മികവിനാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി നാടക പ്രവര്‍ത്തകരും സിനിമാ മേഖലയിലുമുള്ളവരുമായി വിശാല സൗഹൃദം പുലര്‍ത്തുന്ന പ്രതീഷ് കെപിസിസിയുടെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ കുറ്റ്യാടി നിയോജക മണ്ഡലം കണ്‍വീനറാണ്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാംപസുകളില്‍ നടക്കുന്ന അതിക്രമത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും ശബ്ദമുയര്‍ത്തുന്ന നാടകത്തിന്റെ പണിപ്പുരയിലാണ് പ്രതീഷ്.
കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പ്രതീഷ് കോട്ടപ്പള്ളിക്ക് ഉപഹാരം നല്കി. കെ.ടി.ജെയിംസ്, പി.കെ.സുരേഷ്, എസ്.സുനന്ദ്, പി.പി.ദിനേശന്, ഇ.എം.അസ്ഹര്‍, ടി.സുരേഷ് ബാബു, പി.കെ.ഷമീര്‍, രാഹുല്‍ ചാലില്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല്, ധനേഷ് വള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.