പയ്യോളി: കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ്-2024 മലയാളം കവിതാരചനയില്‍ പയ്യോളിയിലെ പ്രതിഭാ സി.എസിന് മൂന്നാം സ്ഥാനം. കാസര്‍കോട് നടന്ന സംസ്ഥാന കലോത്സവത്തിലാണ് പ്രതിഭാ സി.എസ് മൂന്നാം സ്ഥാനം നേടിയത്. അയനിക്കാട് റിക്രിയേഷന്‍ സെന്റര്‍ ഗ്രന്ഥാലയം വായനശാല പ്രവര്‍ത്തകയായ പ്രതിഭ മുന്‍ വര്‍ഷങ്ങളിലും ലൈബ്രറി കൗണ്‍സില്‍ നടത്തിയ കവിതാരചന മത്സരത്തില്‍ വിജയി ആയിട്ടുണ്ട് .